Medical Insurance for State Employees & Pensioners

സംസ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു.
പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണമാണ് ഇപ്പോൾ ആരംഭിച്ചത്. ഇ​ത​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളിലെയും ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പെ​ൻ​ഷ​ൻ​കാ​രി​ൽ​നി​ന്നു​മുള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് ധ​ന​കാ​ര്യ വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന ഡാ​റ്റാ ബേ​സി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട മേ​ധാ​വി​ക​ൾ​ക്ക് ധ​ന​കാ​ര്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​. സ്പാര്‍ക്ക് നിലവിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും നേരിട്ടും മറ്റ് പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ Pensioners Information Management System (PIMS) ന്‍റെ ഡാറ്റാ ബേസില്‍ നിന്നും ട്രഷറി ഡയറക്ടറേറ്റും ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവരുടെ ജീവനക്കാരില്‍ നിന്നും Annexure-1 ഉപയോഗിച്ച് ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വിവരങ്ങള്‍ ശേഖരിച്ച് അത് നിശ്ചിത മാതൃകയില്‍ നല്‍കിയിട്ടുള്ള എക്സല്‍ ഫയലില്‍ ക്രോഡീകരിച്ച് ധനകാര്യ(ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അപ് ലോഡ് ചെയ്യേണ്ടതായി വരും. ഇതു പോലെ ഇവരുടെ പെന്‍ഷന്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ Annexure-2 ആണ് ഉപയോഗിക്കേണ്ടത്.
ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്www.medisep.kerala.gov.in എന്ന വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട് ഗുണഭോക്താക്കള്‍ക്ക് അതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമായി.

കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.

 

Sorry, comments for this entry are closed at this time.